മേരിയുടെ കുഞ്ഞാടുകള്‍ ഒന്നോര്‍ത്താല്‍ നമ്മളിലൊരു വലിയ ഭാഗ്യമുണ്ട്. എന്താ സുഖമല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ സകുടുംബം സന്തോഷത്തോടെ ജീവിച്ചുപോരുന്നു എന്ന് ഉത്തരം പറയുന്ന ഭാഗ്യം. മക്കളാണ് ഭാഗ്യം എന്നു പറയുന്ന ചിലര്‍. എന്നാൽ മക്കളുടെ ഭിന്ന ശേഷിമൂലം സമൂഹത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന അമ്മമാരെ ഓര്‍ക്കാതെ വയ്യ. ചിലരല്ല , കുറച്ചധികം പേര്‍. അവരുടെ ഭാഗ്യമാണ് വൈറ്റില സ്വദേശി ഡോ. പി.എ മേരി അനിത. ഭിന്നശേഷിക്കാരായ കുട്ടികളുടെ രണ്ടാനമ്മ. അവരുടെ അമ്മമാരുടെ സ്‌നേഹനിധി, വഴികാട്ടി. Read More